മൂന്നാർ ദൗത്യം: രണ്ടു താലൂക്കുകളിൽ ചുമതലക്കാരായി; ദേവികുളത്ത് പ്രിയൻ അലക്സ്, ഉടുമ്പൻചോലയിൽ അരുൺ
തിരുവനന്തപുരം: മൂന്നാർ ദൗത്യത്തിന് രണ്ടു താലൂക്കുകളിൽ ചുമതലക്കാരെ നിശ്ചയിച്ചു. ഉടുമ്പൻചോല താലൂക്കിൽ ഇടുക്കി സബ് കളക്ടർ അരുൺ എസ് നായർക്കും. ദേവികുളത്ത് കുമളി അസിസ്റ്റൻറ് ഗാർഡമം സെറ്റിൽമെൻറ് ഓഫീസർ പ്രിയൻ അലക്സിനുമാണ് ചുമതല നൽകിയത്. സമയബന്ധിതമായി കയ്യേറ്റം ഒഴിപ്പിക്കൽ നടപടികളുമായി മുമ്പോട്ടു പോകുവാനാണ് ദൗത്യസംഘത്തിന്റെ തീരുമാനം.
ഇടുക്കി മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് സർക്കാർ നിയോഗിച്ച ദൗത്യസംഘത്തിന് പുറമേ. ഉടുമ്പൻചോല ദേവികുളം താലൂക്കുകൾക്ക് പ്രത്യേക ചുമതല നൽകി ഉദ്യോഗസ്ഥരെ നിയമിച്ചു. ഇടുക്കി കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിലാണ് പ്രത്യേക ചുമതല നിശ്ചയിച്ചത്. ഉടുമ്പൻചോല താലൂക്കിൻ്റെ ചുമതല ഇടുക്കി സബ് കളക്ടർ അരുൺ എസ് നായർക്കും. ദേവികുളം താലൂക്കിന്റെ ചുമതല കുമളി അസിസ്റ്റൻറ് ഗാഡമം സെറ്റിൽമെൻറ് ഓഫീസർ പ്രിയൻ അലക്സിനുമാണ് നൽകിയിരിക്കുന്നത്.
സർക്കാർ തീരുമാനപ്രകാരം കളക്ടർ ചെയർമാനായും ഗാഡമം ഓഫീസർ, ദേവികുളം സബ് കളക്ടർ അടക്കമുള്ളവർ ദൗത്യ സംഘാംഗങ്ങളായും തുടരും. കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ വിവിധ വില്ലേജുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്തു. സമയബന്ധിതമായി ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടു പോകുവാൻ ആണ് ദൗത്യസംഘത്തിന്റെ തീരുമാനം.