അപേക്ഷ ക്ഷണിച്ചു
വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുളള സര്‍ക്കാര്‍, എസ് റ്റി ഡി ഡി, എസ് സി ഡി ഡി , സ്വകാര്യ ഐ.റ്റി.ഐ കളില്‍ പ്രവേശനം നേടിയ ട്രെയിനികള്‍ക്ക് 2023 ഡിസംബലെ അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് സപ്ലിമെന്റ്റി പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2018 ല്‍ പ്രവേശനം നേടിയ രണ്ടു വര്‍ഷ ട്രേഡ് ട്രെയിനികള്‍, ഒന്നാം വര്‍ഷമോ രണ്ടാം വര്‍ഷമോ ആയ സപ്ലിമെന്ററി അല്ലെങ്കില്‍ ലെഫ്റ്റ് ഓവര്‍ ട്രെയിനികള്‍, 2019 മുതല്‍ 2022 വരെയുളള കാലയളവില്‍ 6 മാസം, ഒരു വര്‍ഷം, രണ്ടു വര്‍ഷം എന്നിങ്ങനെ ട്രേഡില്‍ പ്രവേശനം നേടിയ സപ്ലിമെന്ററി അല്ലെങ്കില്‍ ലെഫ്റ്റ് ഓവര്‍ ട്രെയിനികള്‍ എന്നിവര്‍ക്കാണ് അവസരം.
പരീക്ഷയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളള യോഗ്യരായവര്‍ നിശ്ചിത മാതൃകയില്‍ അപേക്ഷയും മറ്റ് അനുബന്ധ രേഖകളും സഹിതം സപ്ലിമെന്ററി ട്രെയിനികള്‍ നവംബര്‍ 7 , ലെഫ്റ്റ് ഓവര്‍ ട്രെയിനികള്‍ ഒക്ടോബര്‍ 29 തീയതികളില്‍ വൈകിട്ട് 5.00 മണിക്കകം കട്ടപ്പന സര്‍ക്കാര്‍ ഐ ടി ഐയില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 272216.