ഏലപ്പാറ പൊതു മാർക്കറ്റ് റോഡിൻറെ വശത്ത് പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ച വൈദ്യുതി തടി പോസ്റ്റുകൾ ദ്രവിച്ച ഏത് നിമിഷവും ഒടിഞ്ഞു വീഴാറായ അവസ്ഥയിൽ
ഇതുവഴി രാവിലെയും വൈകിട്ടും വിദ്യാർത്ഥികൾ സ്കൂളിലേക്ക് പോയി വരുന്നതും ഈ പോസ്റ്റിന്റെ കീഴിൽ കൂടിയാണ്.പച്ചക്കറി പലചരക്ക് വാഹനങ്ങൾ ആഴ്ചയിൽ മിക്ക ദിവസങ്ങളും
റോഡിലൂടെ മാർക്കറ്റ് റോഡിലൂടെ കടന്നുപോകുന്നുപോസ്റ്റിന്റെ ഉയരക്കുറവ് കാരണം
ഗാർഗിക ഉപഭോക്താക്കൾക്കുള്ള സർവീസ് ലൈനുകൾ താഴ്ന്നുകിടക്കുന്നതും ഇവ ഇതുവഴി പോകുന്ന വാഹനങ്ങളിൽ തട്ടിഅപകട ഭീഷണി ഉയർത്തുന്ന പതിവാണ്. ചുമട് കയറ്റി ഇറക്കുന്ന തൊഴിലാളികൾക്ക് ഭീഷണിയുണ്ട്. ചുവട് ഭാഗം ദ്രവിച്ച തടി പോസ്റ്റും നീക്കം ചെയ്തു കോൺക്രീറ്റ് പോസ്റ്റ് സ്ഥാപിക്കണം. ഈ അവശ്യം ഉന്നയിച്ച് പീരുമേട് കെഎസ്ഇബി പോത്തുപാറ ഡിവിഷൻ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥനെ വിളിച്ച് അറിയിച്ചിട്ടും പരാതി പരിഹരിക്കുവാൻ നടപടികൾ തയ്യാറായിട്ടില്ലഈ ഉദ്യോഗസ്ഥന്റെ നിലപാടിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.ഫോൺ വിളിച്ചാൽ മാന്യമായശൈലിയിൽ മറുപടിയല്ല ഓഫീസിൽ നിന്നും ലഭിക്കുന്നതു .വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള അപകടസ്ഥിതി ഉണ്ടെങ്കിൽ പൊതു ജനങ്ങൾക്ക് പരാതി പറയുവാൻ നൽകിയിട്ടുള്ള നമ്പറിൽവിളിച്ചു പറഞ്ഞിട്ടും
പരിഹാരമില്ല
ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽനാട്ടുകാരും കടുത്ത പ്രതിഷേധത്തിലാണ്.