നാട്ടുവാര്‍ത്തകള്‍പീരിമേട്
വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ; പരീക്ഷയില്‍ രണ്ടാം റാങ്ക് കുമളി സ്വദേശിനിക്ക്
പീരുമേട്: അതിര്‍ത്തി പഞ്ചായത്തില്‍ നിന്നും വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി വനിത. കുമളി കെ.ടി.ഡി.സി ഉദ്യോഗസ്ഥനായ പാറയില്‍ വിളാകത്ത് ശ്രീജുവിന്റെ ഭാര്യ ലക്ഷ്മിക്കാണ് എറണാകുളം ജില്ലയില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസറിനായി പി.എസ്.സി നടത്തിയ പരീക്ഷയില്‍ റാങ്ക് ലഭിച്ചത്.
ലാസ്റ്റ് ഗ്രേഡ് ജോലിക്കായി അഡൈ്വസ് കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി റാങ്ക് നേട്ടം. കെ.എം.ജി ചാരിറ്റബിള്‍ ട്രസ്റ്റില്‍ വാളണ്ടിയര്‍മാരെ നയിക്കുന്നതും ലക്ഷ്മിയാണ്. പ്രകൃതിദുരന്തങ്ങളെ നേരിടാനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച റാപിഡ് റെസ്പോണ്‍സ് ടീമില്‍ അംഗമായി പരിശീലനം നേടിയിട്ടുണ്ട്.