കാഞ്ചിയാർ സ്വരാജിൽ പ്രവർത്തിക്കുന്ന അൽ ഫൗസ് അക്കാദമിയുടെ കീഴിൽ വിവിധ സാന്ത്വന പദ്ധതികളോടെ സംഘടിപ്പിക്കുന്ന നൂറുൽ ഹബീബ് മിലാദ് കോൺഫറൻസ് നടന്നു
കാഞ്ചിയാർ സ്വരാജിൽ പ്രവർത്തിക്കുന്ന അൽ ഫൗസ് അക്കാദമിയുടെ കീഴിൽ വിവിധ സാന്ത്വന പദ്ധതികളോടെ സംഘടിപ്പിക്കുന്ന നൂറുൽ ഹബീബ് മിലാദ് കോൺഫറൻസ് നടന്നു. കട്ടപ്പന നഗരസഭാ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം ഉത്ഘാടനം ചെയ്തു.
കാഞ്ചിയാർ സ്വരാജിൽ പ്രവർത്തിക്കുന്ന അൽ ഫൗസ് അക്കാദമിയുടെ കീഴിൽ വിവിധ സാന്ത്വന പദ്ധതികളോടെ സംഘടിപ്പിക്കുന്ന നൂറുൽ ഹബീബ് മിലാദ് കോൺഫറൻസ് കട്ടപ്പന വെള്ളയാംകുടിയി സ്കൈറോക്ക് ഇൻ ഓഡിറ്റോറിയത്തിൽ വച്ചാണ് നടന്നത്.
കട്ടപ്പന നഗരസഭാ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം ഉത്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി കെ.പി.ഹസ്സൻ വീൽചെയർ വിതരണം നടത്തി. കട്ടപ്പന പ്രസ് ക്ലബ് പ്രസി. ജയ്ബി ജോസഫ് സ്വയം തൊഴിൽ സഹായ പദ്ധതി ഉത്ഘാടനം ചെയ്തു.തുടർന്ന് നടന്ന ആത്മീയ സമ്മേളനത്തിൽ ഉസ്താദ് സി.എം. മീരാൻ സഖാഫി നെല്ലിക്കുഴി മുഖ്യ പ്രഭാഷണം നടത്തി.
ഉസ്താദ് കെ.എം.
സുബൈർ അക്സനി അധ്യക്ഷത വഹിച്ച യോഗത്തിൽ മുഹമ്മദ് റഫീക്, അൽ ഹാഫിസ് യൂനുസ്, അസ്ഹർ ബദ്രി, ഷമീർ മൗലവി, റിയാസുദ്ദീൻ മന്നാനി, അബ്ദുൾ അസീസ്, കെ.എസ്.അമീർ ,അജിംസ് അഷ്റഫി,V.M. നിഷാദ്, K. A.സിറാജുദീൻ,K. S. അമീർ തുടങ്ങിയവർ സംസാരിച്ചു.