Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നെല്ലിമറ്റത്ത് നിലം പറ്റാറായ കുറ്റൻ മരം ഭീഷണിയാകുന്നു
ദേശീയ പാതയിൽ കോതമംഗലം – നേര്യമംഗലം റോഡിൽ നെല്ലിമറ്റം സെന്റ് ജോസഫ് പള്ളിക്ക് സമീപം വളവിലാണ് റോഡ് നവീകരണത്തിന്റെ ഭാഗമായി മരങ്ങൾ വെട്ടിമാറ്റുകയും മണ്ണുകൾ നീക്കം ചെയ്യുകയും ചെയ്തതാണ് ഭീഷണിയായത്. ഇതിന്റെ പ്രവർത്തിയിലേർപ്പെട്ടവർ 10 അടി ഉയരത്തിൽ മൺതിട്ടയിൽ നിന്ന മരത്തിന്റെ വേരുകൾ പൊട്ടിച്ച് മൂന്ന് വശത്തെ മണ്ണുകൾ കട്ട് ചെയ്ത് മാറ്റുകയും ചെയ്തിരുന്നു. ഈ സാഹചര്യമാണ് നിലവിൽ മഴ ശക്തമായാൽ മരത്തിനടിയിലെ ഇളക്കംതട്ടിയ മണ്ണ് ഒഴുകി പോകി ഭീമൻ മരം റോഡിലേക്ക് കടപുഴുകി വീഴുന്നതിന് കാരണമാകുന്നത്. തിരക്കേറിയ ദേശീയ പാതയിൽ വാഹനങ്ങൾക്ക് മുകളിൽ പതിച്ച് വലിയൊരു ദുരന്ത സാഹചര്യമൊഴിവാക്കാൻ മരങ്ങൾ എത്രയും പെട്ടെന്ന് മുറിച്ച് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യപെടുന്നത്.