Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇന്ത്യൻ ഹ്യൂമൻ ഡെവലപ്പ്മെന്റ് സർവ്വേ യുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള വിവര ശേഖരണം കട്ടപ്പന മുൻസിപ്പാലിറ്റിയിൽ ആരംഭിച്ചു
2004-05, 2011-12 എന്നീ വർഷങ്ങളിൽ ഈ സർവ്വേയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ നടത്തുകയും കട്ടപ്പന മുൻസിപ്പാലിറ്റിയിലെ ചില വീടുകളിൽ നിന്ന് വിവരശേഖരണം നടത്തുകയും ചെയ്തിരുന്നു.
ഒരു കുടുംബത്തിന്റെ ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ചുള്ള പഠന സർവ്വേ ആയതിനാൽ രണ്ടാം ഘട്ടത്തിൽ പങ്കെടുത്ത അതേ വീടുകളിൽ തന്നെയായിരിക്കും ഈ വർഷവും വിവര ശേഖരണം നടത്തുന്നത്. നാഷണൽ കൗൺസിൽ ഓഫ് അപ്ലേയഡ് ഇക്കണോമിക് റിസർച്ച്, ന്യൂ ഡൽഹി (NCAER) എന്ന സ്വതന്ത്ര സ്ഥാപനം ആണ് ഇന്ത്യയിൽ ഈ സർവ്വേ നടത്തുന്നത്.
കേരളത്തിൽ വിവരശേഖരണം നടത്തുന്നത് CSES (സെന്റർ ഫോർ അപ്ലേയ്ഡ് ആൻഡ് ഇക്കണോമിക് റിസർച്ച് )എന്ന നോൺ ഗവണ്മെന്റ് സ്ഥാപനം ആണ്.
വാർഡിൽ 2011 ൽ ഈ സർവ്വേയുടെ ഭാഗമായ വീടുകളിൽ NCAER ടീം സന്ദർശനം നടത്തുന്നതായിരിക്കും.