മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയുള്ള എം.എം. മണി എം.എൽ.എയുടെ വിവാദ പരാമർശങ്ങൾക്കുശേഷം ഉടുമ്പൻചോലയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ശീതസമരത്തിൽ
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയുള്ള എം.എം. മണി എം.എൽ.എയുടെ വിവാദ പരാമർശങ്ങൾക്കുശേഷം ഉടുമ്പൻചോലയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോ ഗസ്ഥർ ശീതസമരത്തിൽ. ഉദ്യോഗസ്ഥർ കൂട്ടമായി അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി ഓഫീസിന്റെ ഭൂരിഭാഗം പ്രവർത്തനങ്ങളും നിലച്ചു.
ഇതോടെ ഓഫീസിന്റെ പരി ധിയിലുള്ള പത്ത് പഞ്ചായത്തു കളിലെ ജനങ്ങൾ സേവനം ലഭ്യ മാകാതെ വലയുകയാണ്. ഇതേ സമയം പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നാണ് ജില്ലാ ആർ.ടി.ഒ. വ്യക്തമാക്കുന്നത്. നെടുങ്കണ്ടത്ത് പ്രവർത്തിക്കുന്ന ഉടുമ്പൻചോല ജോയിന്റ് ആർ.ടി. ഓഫീലെത്തുന്നവരെ സ്വീകരിക്കുന്നത് ഈ നോട്ടീസ് ബോർഡാണ്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിവിധ ടെസ്റ്റുകൾ ഈ ഓഫീസിന്റെ പരിധിയിൽനിന്നും ലഭ്യമാകില്ലന്നാണ് ഔദ്യോഗിക സീലും, ഒപ്പം പതിപ്പിച്ച നോട്ടീസിൽ ഉള്ളത്. ഈ ഓഫീസിൽ ആകെയുള്ളത് ഒരു ജോയിന്റ് ആർ.ടി.ഒയും മൂന്ന് എം.വി.ഐമാരുമാണ്.എന്നാൽ നിലവിൽ ക്യാബിനുകൾ കാലിയായി കിടക്കുകയാണ്. ഒരു എം.വി.ഐ മാത്രമാണ് നിലവിൽ ഓഫീസിൽ ലുള്ളത്. ഇദ്ദേഹത്തിനാണ് ജോയിന്റ് ആർ.ടി.ഒയുടെയും ചാർജ്. ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ വാഹന ടെസ്റ്റിങ്, രജിസ്ട്രേഷൻ, ലൈസൻസ് പുതുക്കൽ, ലൈസൻസ് ടെസ്റ്റ് ഇവയൊന്നും നടക്കുന്നില്ല. ടെസ്റ്റുകൾ തുടർച്ചയായി നടക്കാത്തതിനാൽ പലരുടെയും ലേണേഴ്സ് കാലാവധിയും അവസാനിച്ചു.
അവർ ഇനിയും വീണ്ടും ലേണേഴ്സിന് അപേക്ഷിക്കണം. ലൈസൻസ് പുതുക്കി ലഭിക്കാത്തതിനാൽ പലർക്കും വിദേശ ജോലി ക്കായുള്ള യാത്ര പോലും മുടങ്ങി.വിവിധങ്ങളായുള്ള 500 ഓളം അപേക്ഷകളാണ് ഇങ്ങനെ കെട്ടിക്കിടക്കുന്നത്. ഉദ്യോഗസ്ഥർ കൂട്ടമായി അവധിയെടുത്തതാണ് പ്രശ്നങ്ങൾ കാരണമായത്. ഇതേസമയം ഈ മാസം അവസാനത്തോടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് ഇടുക്കി ജില്ലാ ആർ.ടി.ഒ പറയുന്നത്.
ഉദ്യോഗസ്ഥർ അമിതമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ച് സി.ഐ.ടി.യു നേതൃത്വത്തിൽ ആർ.ടി.ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത ഉടുമ്പൻചോല എം.എൽ.എ എം.എം മണിയുടെ പ്രസംഗത്തിലെ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിനെ തുടർന്ന് ഉദ്യോഗസ്ഥർ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ഉദ്യോഗസ്ഥർ കൂട്ടമായി അവധിയെടുത്തത്. ഉദ്യോഗസ്ഥരു ടെ ശീതസമരമാണ് പ്രതിസന്ധി സൃഷ്ടി ക്കുന്നതെന്നാണ് ആക്ഷേപം.