പ്രശസ്ത സിനിമതാരം കുണ്ടറ ജോണി അന്തരിച്ചു
നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച കുണ്ടറ ജോണി, അവസാനമായി വേഷമിട്ട ചിത്രം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ. മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ഏറെ ശ്രദ്ധേയമായി.
കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണി ജനിച്ചത്. പിതാവ് ജോസഫ്, അമ്മ കാതറിൻ. കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ്എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജിൽ പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു.
1978ൽ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ. പിന്നാലെ എ.ബി. രാജിന്റെ കഴുകൻ, ചന്ദ്രകുമാറിന്റെ അഗ്നിപർവതം, കരിമ്പന, രജനീഗന്ധി തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ. പതിയ പതിയെ മലയാളസിനിമയിലെ പധാന വില്ലനായി മാറിക്കഴിഞ്ഞിരുന്നു കുണ്ടറ ജോണി. മലയാളത്തിന് പുറമേ തെലുങ്കു,തമിഴ്, കന്നഡ ഭാഷകളിലെ ചില ചിത്രങ്ങളിലും ജോണി അഭിനയിച്ചു. ഭാര്യ : ഡോ. സ്റ്റെല്ല.
മേപ്പാടിയൻ, mr പവനായി., സത്യം ,ആഗസ്ത് 15, നിന്നിഷ്ടം എന്നിഷ്ട്ടം കുട്ടിസ്രാങ്ക്, രൗദ്രം, ജുബിലീ, ഹലോ, കാക്കി, അവൻ ചാണ്ടിയുടെ മകൻ, ബൽറാം vs താരദാസ് ദി ടൈഗർ ഭരത് ചന്ദ്രൻ ips ദാതാ സാഹിബ് ക്രൈം ഫയൽ തച്ചിലെടത്തു ചുണ്ടൻ
എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗം ആകുവാൻ കഴിഞ്ഞു.അഭിനയിച്ച വേഷങ്ങൾ ഒക്കെയും സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുവാനും എന്നെന്നും ഓർമ്മിക്കുവാനും കലാകാരന് സാധിച്ചു.
ആടി തിമിർത്ത വേഷങ്ങളിലൂടെ എന്നെന്നും ജന്മനസുകളിൽ ജീവിക്കട്ടെ