നാട്ടുവാര്‍ത്തകള്‍
കനാലിൽനിന്ന് 30 ലിറ്റർ വാറ്റുചാരായം കണ്ടെത്തി
കാന്തല്ലൂർ : പെരടിപള്ളത്ത് ഒന്നാം പാലത്തിന് താഴെയുള്ള കനാലിൽ ഒളിപ്പിച്ചിരുന്ന 30 ലിറ്റർ വാറ്റുചാരായം എക്‌സൈസ് കണ്ടെത്തി.
വെള്ളിയാഴ്ച രാലിലെ എട്ടിനാണ് സംഭവം. പെരടിപള്ളം കേന്ദ്രീകരിച്ച് വ്യാജ വാറ്റ് നടക്കുന്നുവെന്ന വിവരം എക്‌സൈസ് സംഘത്തിന് ലഭിച്ചിരുന്നു. ഒരാഴ്ചയായി സ്ഥലം നിരീക്ഷിച്ച് വരികയായിരുന്നു. പ്രതികളെ കണ്ടെത്താനായി അന്വേഷണം തുടങ്ങി.മറയൂർ എക്‌സൈസ് ഇൻസ്‌പെക്ടർ ടി.രഞ്ജിത് കുമാർ, പ്രിവന്റീവ് ഓഫീസർ കെ.ആർ.സത്യൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനീഷ് എസ്.എസ്., പ്രശാന്ത് വി., ദിനേശ് കുമാർ പി. എന്നിവരുടെ നേതൃത്വത്തിലാണ് ചാരായം കണ്ടെടുത്തത്.
പെരടി പള്ളം മേഖലയിൽ അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഇൻസ്‌പെക്ടർ ടി.രഞ്ജിത് കുമാർ പറഞ്ഞു. കണ്ടെടുത്ത ചാരായം ശനിയാഴ്ച ദേവികുളം കോടതിയിൽ ഹാജരാക്കും