ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 39-ാം ഉടുമ്പൻചോല മേഖലാ സമ്മേളനം നടന്നു
ഓൾ കേരള ഫോട്ടൊഗ്രാഫേഴ്സ് അസോസിയേഷൻ 39-ാം ഉടുമ്പൻചോല മേഖലാ സമ്മേളനം നടന്നു.AKPA ഇടുക്കി ഇല്ലാ പ്രസിഡൻറ് കെ എം മാണി ഉദ്ഘാടനം ചെയ്തു.
ഫോട്ടൊഗ്രഫി, വീഡിയോഗ്രഫി തൊഴിലയി സ്വീകരിച്ചവരുടെ സംഘടനയാണ് ഓൾ കേരള ഫോട്ടൊ ഗ്രാഫേഴ്സ് അസോസിയേഷൻ. നെടുങ്കണ്ടം റോട്ടറി ക്ലബ് ഓഡിറ്റോറിയത്തിൽ ചേർന്ന 39-ാം സമ്മേളനം ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ എം മാണി ഉദ്ഘാടനം ചെയ്തു.
സർക്കാർ ഫോട്ടൊഗ്രാഫി മേഖലയോട് കാട്ടുന്ന അലംഭാവത്തിൽ സമ്മേളനം പ്രതിക്ഷേധിച്ചു. സ്കൂളുകളിലും, ഗവർമെൻറ് സ്ഥാപനങ്ങളിലും ക്യാമറ വാങ്ങി നൽകി ഫോട്ടോഗ്രഫി എന്ന കലാപരമായ തൊഴിൽ ചെയ്യുന്ന വ്യക്തികളുടെ വയറ്റത്തടിക്കുന്ന നടപടികൾ അവസാനിപ്പിക്കുകയും കുത്തക കമ്പിനികളുടെ ഈ മേഖലയിലെ കടന്നു കയറ്റം അവസാനിപ്പിക്കണമെന്നും യോഗം അവശ്യപ്പെട്ടു.
മേഖലാ പ്രസിഡൻ്റ് പ്രബി വർണ്ണശാല അധ്യക്ഷനായിരുന്നു.സംസ്ഥാന ട്രഷറർ റോബിൻ എൻവീസ് മുഖ്യ പ്രഭാഷണം നടത്തി.
മേഖലാ സെക്രട്ടറി പി ജെ സിറിയക്ക്, ജില്ലാ സെക്രട്ടറി ടി.ജി ഷാജി, മേഖലാ നിരീക്ഷകൻ സജിമോൻ ഫോട്ടോ പാർക്ക്, സംസ്ഥാന കമ്മിറ്റി അംഗം ബിജോ മങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ ട്രഷറർ സെബാൻ ആതിര, വെൽഫെയർ കമ്മിറ്റി ചെയർമാൻ ജോസ് പ്രഭാത്, സ്പോർട്ട്സ് കമ്മിറ്റി ചെയർമാൻ ജയാമോൻ ജേവീസ്, മേഖലാ ട്രഷറർ മാത്തുക്കുട്ടി പൗവ്വത്ത്, മേഖല സാന്ത്വനം കമ്മിറ്റി ചെയർമാൻ റെജി ജോസഫ്, നെടുങ്കണ്ടം യൂണിറ്റ് പ്രസിഡൻ്റ് ഗ്രീഷ്മ ഹണി, കട്ടപ്പന ഈസ്റ്റ് യൂണിറ്റ് പ്രസിഡൻ്റ് രാജേഷ് എൽ റ്റി, കട്ടപ്പന വെസ്റ്റ് യൂണിറ്റ് പ്രസിഡൻ്റ് അനീഷ് ആഷ, തൂക്കുപാലം യൂണിറ്റ് പ്രസിഡണ്ട് വിഷ്ണു I രാജൻ, ഇരട്ടയാർ യൂണിറ്റ് പ്രസിഡൻ്റ് അനന്തു മേഖല ജോയൻ്റ് സ്ക്രട്ടറി ലിനു ജോയി തുടങ്ങിയവർ നേതൃത്വം നൽകി.