Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
റവന്യൂ ജില്ല കായിക മേളയിൽ കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിന് ശ്രദ്ധേയമായ നേട്ടം

ഇടുക്കി റിവന്യൂ ജില്ല കായിക മേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ സർക്കാർ സ്കൂളായി കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂൾ. പെൺകുട്ടികളുടെ 100മീറ്റർ, 200മീറ്റർ, 400മീറ്റർ, 4×400 മീറ്റർ റിലേ എന്നീ ഇനങ്ങളിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടിയാണ് സർക്കാർ സ്കൂളുകളുടെ പട്ടികയിൽ ഒന്നാമതെത്തിയത്.
ജൂനിയർ പെൺകുട്ടികളുടെ 100, 200 മീറ്റർ മത്സരങ്ങളിൽ സ്വർണം നേടിയകട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിലെ
ഡെൽന ടോമി മേളയിലെ വേഗതയേറിയ പെൺ താരമായി. സ്കൂളിലെ തന്നെ ജോബിന ജോബി 400 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടി. ഇരുവരും അടങ്ങുന്ന കട്ടപ്പന ഉപജില്ലാ ടീമിന് 4x 400 റിലേയിലും സ്വർണം നേടാനായി.