ലീവിങ് ടുഗെദർ നിയമപരമല്ല: പങ്കാളികൾക്ക് നിയമപരമായ വിവാഹ മോചനം ആവശ്യപ്പെടാനാക്കില്ലെന്ന് ഹൈക്കോടതി


അംഗീകൃത വ്യക്തി നിയമ പ്രകാരമോ, സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരമോ വിവാഹിതരായവര്‍ക്ക് മാത്രമേ നിയമപരമായി വേര്‍പിരിയാൻ സാധിക്കുകയുള്ളൂ എന്നും ഹൈക്കോടതി. നിയമം അംഗീകരിച്ചിട്ടില്ലാത്ത ലിവിങ് ടുഗദറില്‍, പങ്കാളികള്‍ക്ക് വിവാഹമോചനം നിയമപരമായി തേടാനാകില്ലെന്ന് ഹൈക്കോടതി. കരാര്‍ പ്രകാരം ഒരുമിച്ച് ജീവിക്കുന്ന ദമ്ബതികള്‍ക്കും നിയമം അംഗീകരിച്ചിട്ടില്ലാത്തെ ലിവിങ് ടുഗദര്‍ പങ്കാളികള്‍ക്കും വിവാഹ മോചനം നിയമപരമായി തേടാനാകില്ലെന്നും കോടതി വ്യക്‌തമാക്കി.
അംഗീകൃത വ്യക്തി നിയമമോ സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരമോ വിവാഹിതരായവര്‍ക്ക് മാത്രമേ നിയമപരമായ വേര്‍പിരിയല്‍ സാധ്യമാകുകയുള്ളൂ. അത്തരം വേര്‍പിരിയലിന് മാത്രമേ നിയമ സാധുതയുള്ളൂ എന്നുമാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്‌താഖ്, സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം.
കരാര്‍ പ്രകാരം വിവാഹിതരായാല്‍ അത്തരം വിവാഹത്തിന് നിയമപരമായ വേര്‍പിരിയല്‍ നടത്താനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2006 മുതല്‍ കരാറിന്‍റെ അടിസ്ഥാനത്തില്‍ ഒരുമിച്ച് ജീവിക്കുന്ന ഹിന്ദു, ക്രിസ്‌ത്യൻ സമുദായങ്ങളില്‍പ്പെട്ട പങ്കാളികള്‍ ഉഭയ സമ്മത പ്രകാരം വിവാഹ മോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയെ സമീപിച്ചിരുന്നു.
ഇവര്‍ നിയമ പ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തി വിവാഹ മോചനം അനുവദിക്കാൻ കുടുംബ കോടതി വിസമ്മതിച്ചു. ഈ ഉത്തരവ് ചോദ്യം ചെയ്‌ത് ലിവിങ് ടുഗദര്‍ പങ്കാളികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. നിയമപരമായി നടത്തിയ വിവാഹം നിയമപരമായി വേര്‍പിരിക്കുന്നതിനെയാണ് ഡിവോഴ്‌സ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
നിയമപരമായ വിവാഹങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കേണ്ട കുടുംബ കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് നിലനില്‍പ്പില്ലെന്നും പ്രസ്‌തുത ഹര്‍ജി കുടുംബ കോടതിയുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജിക്കാര്‍ക്ക് പുറമെയുള്ള മറ്റെന്തെങ്കിലും മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നും കോടതി ഉത്തരവിട്ടു.
ലിവിങ് ടുഗദറില്‍ ആശങ്കയെന്ന് കോടതി : നേരത്തെ 2022 സെപ്‌റ്റംബറില്‍ ലിവിങ് ടുഗദറുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ബാധ്യതകള്‍ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിന് തടസമായാണ് പുതിയ തലമുറ വിവാഹത്തെ കാണുന്നതെന്നും ലിവിങ് ടുഗദര്‍ ബന്ധങ്ങള്‍ വളരുന്നത് ഇതിന് തെളിവാണെന്നുമായിരുന്നു ജസ്‌റ്റിസുമാരായ മുഹമ്മദ് മുഷ്‌താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ പരാമര്‍ശം.
വിവാഹമോചനം ആവശ്യപ്പെട്ട ആലപ്പുഴ സ്വദേശിയായ യുവാവിന്‍റെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി പരാമര്‍ശം നടത്തിയത്. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെ ബാധിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഒരു കാലത്ത് കേരളം ശക്‌തമായ കുടുംബ ബന്ധങ്ങള്‍ക്ക് പ്രസിദ്ധമായിരുന്നു.
എന്നാല്‍ സ്വാര്‍ഥമായ ചെറിയ കാര്യങ്ങള്‍ക്കും വിവാഹേതര ബന്ധങ്ങള്‍ക്കും വിവാഹ മോചനം ആവശ്യപ്പെടുന്ന പ്രവണതയാണ് നിലവില്‍ കണ്ടുവരുന്നത്. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ ബാധിക്കുമെന്നും ഭാര്യ എന്നന്നേക്കും ആശങ്ക ക്ഷണിച്ചുവരുത്തുന്നവളാണ് എന്നതാണ് പുതുതലമുറയുടെ ചിന്താഗതിയെന്നും കോടതി പറഞ്ഞിരുന്നു.