കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് ഉദ്ഘാടനം 14 ന്
മുട്ടത്തെ തുടങ്ങനാട്ടില്‍ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് ഒക്ടോബര്‍ 14 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
രാവിലെ 11.30 ന് സ്പൈസസ് പാര്‍ക്ക് അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് വിശിഷ്ടാതിഥിയാകും. 15 ഏക്കര്‍ സ്ഥലത്ത് ഒന്നാം ഘട്ടമായി നിര്‍മ്മിച്ചിരിക്കുന്ന സ്പൈസസ് പാര്‍ക്കിന്റെ ഉദ്ഘാടനമാണ് നടക്കുക. സരംഭകര്ക്കുള്ള അനുമതിപത്രവും പരിപാടിയില്‍ വിതരണം ചെയ്യും. ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് , പി ജെ ജോസഫ് എം എല്‍ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ,വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന് ബില്ല, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു, മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി അഗസ്റ്റിന് , ജില്ലാ പഞ്ചായത്ത് അംഗം സുനിത സി.വി , തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്ലോറി കെ.എ പൗലോസ് , മുട്ടം ഗ്രാമപഞ്ചായത്ത് അംഗം കുട്ടിയമ്മ മൈക്കിള്‍ തുടങ്ങിയവര്‍ പങ്കെടുക്കും .