യു.ഡി.എഫ് കാമാക്ഷി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭ യാത്ര നടത്തി
സംസ്ഥാന സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള യു.ഡി.എഫ് ജനകീയ പ്രക്ഷോഭ യാത്ര കട്ടപ്പന ബ്ലോക്കില്‍ ആരംഭിച്ചു. ഭൂ വിഷയത്തില്‍ ഇടുക്കി ജനതയെ വഞ്ചിച്ചും സംസ്ഥാനത്തിന്റെ സമസ്ത മേഖലകളും ഭരിച്ച് മുടിച്ച് താറുമാറാക്കിയും മുന്നോട്ട് പോകുന്ന സംസ്ഥാന സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന തലത്തില്‍ നടത്തുന്ന സമരങ്ങളുടെ ഭാഗമായിട്ടാണ് കട്ടപ്പന ബ്ലോക്കിലും പ്രക്ഷോഭ യാത്ര സംഘടിപ്പിക്കുന്നത്.
കാമാക്ഷി മണ്ഡലം പദയാത്ര ഉദയഗിരി, പാണ്ടിപ്പാറ, കാല്‍വരിമൗണ്ട്, പാറക്കടവ് എന്നിവടങ്ങളില്‍ നിന്നും ആരംഭിച്ച് തങ്കമണിയില്‍ സമാപിച്ചു.. UDF ചെയർമാൻ ജോസ് തൈച്ചേരിൽ അദ്ധ്യക്ഷനായിരുന്നു. KPCC സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്തു.
അഴിമതിയുടെ കൊടുമുടിയിൽ എത്തിനിൽക്കുന്ന കേന്ദ്രവും-സംസ്ഥാനവും ഭരിക്കുന്നതെന്ന് തോമസ് രാജൻ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ മുഖ്യഭാഷണം നടത്തി.
ST അഗസ്റ്റിൻ, ജോയി കാട്ടുപാലം, ജോസ് മുത്തനാട്ട്, ഷാജി വെള്ളമാക്കൽ, PJ ബാബു എന്നിവർ സംസാരിച്ചു. 14ന് കൊന്നത്തടി മണ്ഡലം പദയാത്ര അഞ്ചാംമൈലില്‍ ആരംഭിച്ച് കമ്പിളികണ്ടത്ത് സമാപിക്കും. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും.
16ന് കട്ടപ്പന മണ്ഡലം പദയാത്ര പാറക്കടവില്‍ എ.ഐ.സി.സി. അംഗം ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ചെയര്മാന് ജോയി വെട്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തും. 21ന് വാത്തിക്കുടി മണ്ഡലം പദയാത്ര തോപ്രാംകുടിയില്‍ ആരംഭിച്ച് മുരിക്കാശേരിയില്‍ സമാപിക്കുമെന്ന് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അറിയിച്ചു.