വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം
വനിതാ ശിശു വികസന വകുപ്പ് വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നു . ‘പടവുകള്‍’ പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവരായിരിക്കണം. സര്‍ക്കാര്‍ – എയ്ഡഡ് സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളില്‍ സ്വാശ്രയ സ്ഥാപനങ്ങളിലോ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ, സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള പ്രൊഫഷണല്‍ കോളേജുകള്‍ പഠിക്കുന്നവര്‍ എന്നിവര്‍ക്കാണ് ധനസഹായം ലഭിക്കുക. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി അതത് പ്രദേശത്തെ ശിശു വികസന പദ്ധതി ഓഫീസുമായോ തൊട്ടടുത്ത അങ്കണവാടി വര്‍ക്കറെയോ ബന്ധപ്പെടാം.