പീരിമേട്
വ്യാപാരികള്‍ക്ക് കൈത്താങ്ങ്
കുമളി: ലോക് ഡൗണില്‍ സ്ഥാപനങ്ങള്‍ തുറക്കാനാകാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യാപാരികള്‍ക്ക് കൈത്താങ്ങുമായി വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ്. സാമ്പത്തിക സഹായം, പച്ചക്കറി കിറ്റ്, അന്നദാന കിറ്റ് എന്നിവയാണ് അര്‍ഹത പെട്ടവര്‍ക്ക് എത്തിച്ച് നല്‍കുന്നത്. വാര്‍ഡ് തോറും ഇരുപത് കുടുംബങ്ങള്‍ക്കു വീതം അന്നദാന കിറ്റ് നല്‍കാനാണ് ആലോചന. ആദ്യ ഘട്ടമായി എട്ട് വാര്‍ഡുകളിലേക്കുള്ള കിറ്റുകളുടെ വിതരണം ഇന്ന് രാവിലെ
10ന് വ്യാപാര ഭവനില്‍ നടക്കുമെന്നു യൂണിറ്റ് പ്രസിഡന്റ് ഷിബു എം. തോമസ് പറഞ്ഞു. കെ.വി.വി.ഇ.എസ്. ജില്ലാ സെക്രട്ടറി ജോയിമേക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും.