ലോക കാഴ്ച്ച ദിനമായ ഒക്ടോബർ 12 വ്യാഴാഴ്ച കുമളിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും ബോധവത്ക്കരണ റാലിയും ബോധവത്ക്കരണ ക്ലാസും നടക്കും
ലോക കാഴ്ച്ച ദിനമായ ഒക്ടോബർ 12 വ്യാഴാഴ്ച കുമളിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും ബോധവത്ക്കരണ റാലിയും ബോധവത്ക്കരണ ക്ലാസും നടക്കും. ലയൺസ് ക്ലബ് ഓഫ് പെരിയാർ തേക്കടി യുടെയും അലൻ ഹേബർ കണ്ണാശുപത്രിയുടെയും സംയുക് നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ലയൺസ് ക്ലബ് ഓഫ് പെരിയാർ തേക്കടി യുടെയും അലൻ ഹേബർ കണ്ണാശുപത്രിയുടെയും സംയുക്ത നേതൃത്വത്തിലാണ് ലോക കാഴ്ച്ച ദിനമായ ഒക്ടോബർ 12 വ്യാഴാഴ്ച കുമളിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും ബോധവത്ക്കരണ റാലിയും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിക്കുന്നത്.
കുളത്തു പാലത്ത് നിന്നും ആരംഭിക്കുന്ന ബോധവത്ക്കരണ റാലി കുമളി എസ്.എച്ച്. ഒ ജോബിൻ ആന്റെണി ഫ്ലാഗ് ഓഫ് ചെയ്യും.
കുമളി പഞ്ചായത്ത് പൊതുവേദിയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ലയൺസ് ക്ലബ് പ്രസിഡന്റ് എ.വി. മുരളീധരൻ അധ്യക്ഷത വഹിക്കും. ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സി.കെ. റഷീദ് ആമുഖപ്രഭാഷണം നടത്തും. കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു മുഖ്യപ്രഭാഷണം നടത്തുമെന്ന് കുമളിയിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ചികിത്സയും മരുന്നും നിർദനർക്ക് കണ്ണടയും നൽകുമെന്ന്
പത്ര സമേളനത്തിൽ അറിയിച്ചു.
ലയൺസ് ക്ലബ് പ്രസിഡന്റ് എ.വി.മുരളീധരൻ , ജില്ലാ സെക്രട്ടറി ബെന്നി തോമസ്, ട്രഷറർ ബേബി ജോൺ , അലൻ ആണ്ട് ഹേബർ അസി: മാനേജർ ബേബി ദാസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.