ചെ ഗുവേരയുടെ സമരോത്സുക ജീവിതവും ത്യാഗവും ധീരതയും നിത്യപ്രചോദനമാണ്; മുഖ്യമന്ത്രി
ചെഗുവേരയുടെ 56ാം ചരമാവാര്‍ഷിക ദിനമാണിന്ന്.ചൂഷണരഹിതവും തുല്യതയിലധിഷ്ഠിതവുമായൊരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പടുക്കാൻ പ്രയത്നിക്കുന്നവർക്കെല്ലാം ചെ ഗുവേരയുടെ സമരോത്സുക ജീവിതവും ത്യാഗവും ധീരതയും നിത്യപ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ചെ ഗുവേരയുടെ മൂല്യങ്ങളെ ഉൾക്കൊണ്ട് സമത്വസുന്ദരമായ നവലോകനിർമ്മാണത്തിനായി നമുക്കൊന്നിച്ചു മുന്നേറാമെന്നും മുഖ്യമന്ത്രി കുറിക്കുന്നു.
ചെ യുടെ രക്തസാക്ഷിത്വത്തിന് 56 ആണ്ടു തികഞ്ഞെങ്കിലും ലോക ജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപ്പന്തമാണ് ഇന്നും എന്നും ചെഗുവേര. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഒരിക്കലും മരണമില്ല. കൊല്ലാം, പക്ഷേ തോല്‍പിക്കാനാവില്ല.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൂടെ നടത്തിയ സാഹസിക യാത്രകള്‍, അതിലൂടെ തിരിച്ചറിഞ്ഞ അടിസ്ഥാന വിഭാഗത്തിന്റെ ദുരിത ജീവിതം ഇതൊക്കെയാണ് ചെ ഗുവേരയെ വിപ്ലവത്തിന്റെ പാതയിലേക്ക് നയിച്ചത്.
ലാറ്റിനമേരിക്കന്‍ സമൂഹങ്ങളുടെ പരിപൂര്‍ണ ഉന്നമനമായിരുന്നു ചെഗുവേര എന്ന വിപ്ലവകാരി കണ്ട സ്വപ്നം. ഒരേ സംസ്‌കാരവും ചരിത്രവുമുള്ള ജനതകളുടെ ഏകോപനത്തിലുടെയും പോരാട്ടങ്ങളിലുടെയും യുഎസ് യുറോ സാമ്രാജ്യ ആധിപത്യവാഴ്ചമവസാനിപ്പിക്കുകയായിരുന്നു ചെഗുവേരയുടെ രാഷ്ടീയ ലക്ഷ്യം.
മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്
ചെ ഗുവേരയുടെ രക്തസാക്ഷിത്വ ദിനമാണിന്ന്. ചൂഷണരഹിതവും തുല്യതയിലധിഷ്ഠിതവുമായൊരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പടുക്കാൻ പ്രയത്നിക്കുന്നവർക്കെല്ലാം ചെ ഗുവേരയുടെ സമരോത്സുക ജീവിതവും ത്യാഗവും ധീരതയും നിത്യപ്രചോദനമാണ്. ആ മൂല്യങ്ങളെ ഉൾക്കൊണ്ട് സമത്വസുന്ദരമായ നവലോകനിർമ്മാണത്തിനായി നമുക്കൊന്നിച്ചു മുന്നേറാം.