Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വീണ്ടും ഓൺലൈൻ തട്ടിപ്പ്; വ്യാപാരിയിൽ നിന്ന് മൂന്നു കോടി രൂപയോളം തട്ടിയെടുത്തു
കോഴിക്കോട് വീണ്ടും ഓൺലൈൻ തട്ടിപ്പ്. വ്യാപാരിയിൽ നിന്ന് മൂന്നു കോടി രൂപയോളം തട്ടിയെടുത്തു. സമൂഹമാധ്യമം വഴി പരിചയപ്പെട്ടാണ് ക്രിപ്റ്റോ കറൻസിയുടെ പേരിൽ പണം തട്ടിയത്. സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. സമൂഹ മാധ്യമം വഴിയുള്ള രണ്ടുമാസത്തെ പരിചയം മുതലെടുത്ത് ആണ് മലപ്പുറം സ്വദേശിയായ വ്യാപാരിയിൽ നിന്ന് 2.88 കോടി രൂപ പലതവണയായി തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെക്കുറിച്ച് നിലവിൽ സൂചനകൾ ഒന്നുമില്ല.