Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോതമംഗലത്ത് നിരന്തര മോഷ്ടാക്കളായ രണ്ടുപേരെ കാപ്പ ചുമത്തി നാട് കടത്തി
കോതമംഗലം കോഴിപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃക്കാരിയൂർ, കരിങ്ങഴ തേർത്തനാക്കുടി രമേശൻ (പപ്പാലു 56) , ഇരമല്ലൂർ നെല്ലിക്കുഴി ഇടപ്പാറ ഇബ്രാഹിം (ഊറായി 48) എന്നിവരെയാണ് കാപ്പ ചുമത്തി
ഒരു വർഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോതമംഗലം, പുത്തൻകുരിശ്, പോത്താനിക്കാട്. ചോറ്റാനിക്കര
പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണിവർ.
കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പുത്തൻകുരിശ്, ചോറ്റാനിക്കര പോലീസ്
സ്റ്റേഷൻപരിധിയിൽ മോഷണ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 70 പേരെ നാട് കടത്തി. 91 പേരെ കാപ്പ
ചുമത്തി ജയിലിലടച്ചു.