ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കണം;വ്യാപാരി വ്യവസായി ഏകോപനസമിതി
കട്ടപ്പന: പ്രതിസന്ധിയില്‍പെട്ട് തകര്‍ച്ചയെ നേരിടുന്ന ചെറുകിട വ്യാപാര മേഖലയെ ഇളവുകള്‍ നല്‍കി സംരക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കടകള്‍ തുറക്കാന്‍ സാധിക്കാതെ പ്രതിസന്ധിയിലാണ് വ്യാപാരികള്‍. ബാങ്കുകളില്‍ നിന്നും മറ്റു സ്വകാര്യ, സഹകരണ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും കച്ചവടക്കാര്‍ എടുത്തിട്ടുള്ള വായ്പകള്‍ക്ക് ലോക്ക്ഡൗണ്‍ കാലയളവില്‍ പലിശ ഒഴിവാക്കുകയും തിരിച്ചടവിന് സാവകാശം നല്‍കുകയും വേണം. ഇതുമൂലം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വരുമാനത്തില്‍ കുറവുണ്ടായാല്‍ അത് സര്‍ക്കാര്‍ ധനസഹായത്തിലൂടെ പരിഹരിക്കണം. സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെയും 2021 മെയ് മാസത്തെ വാടക ഒഴിവാക്കി വ്യാപാരികളെ സഹായിക്കണമെന്നും ജില്ലാ പ്രസിഡന്റ് കെ.എന്‍. ദിവാകരന്‍, ജനറല്‍ സെക്രട്ടറി കെ.പി. ഹസന്‍, ട്രഷറര്‍ സണ്ണി പൈമ്പിള്ളില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.