Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പത്തനംതിട്ടയിൽ യുവാവിനെ അയൽവാസി തലക്കടിച്ച് കൊലപ്പെടുത്തി
പത്തനംതിട്ട പെരുമ്പെട്ടിയിൽ യുവാവിനെ അയൽവാസി തലക്കടിച്ച് കൊലപ്പെടുത്തി. പെരുമ്പെട്ടി പുള്ളുവലി സ്വദേശി രതീഷ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വിറക് ഇറക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തലയ്ക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ഇന്ന് രതീഷ് മരിച്ചത്. സംഭവത്തിൽ അയൽവാസി അപ്പുകുട്ടനെ(33) പെരുമ്പെട്ടി പൊലീസ് കസ്റ്റഡിയിൽ എടുത്തു.