Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
2023ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു
കോവിഡ് പ്രതിരോധത്തിനുള്ള മെസഞ്ചര്‍ എന്‍ആര്‍എ വാക്സീന്‍ വികസിപ്പിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ കാറ്റലിന്‍ കരികോയ്ക്കും ഡ്രൂ വെയ്സ്മാനുമാണ് പുരസ്കാരം. ഹംഗേറിയന്‍ വംശജയായ കാറ്റലിന്‍ ആര്‍എന്‍എ ഗവേഷണരംഗത്തെ ലോകത്തെ മികച്ച പ്രതിഭകളില്‍ ഒരാളാണ്. ജീന്‍ തെറപ്പി, മസ്തിഷ്ക ചികില്‍സ തുടങ്ങിയ മേഖലകളിലും നിസ്തുലസംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ആര്‍എന്‍എ ബയോളജി രംഗത്തെ എണ്ണപ്പെട്ട പേരുകളിലൊന്നാണ് ഡ്രൂ വെയ്സ്മാന്റേത്. രോഗപ്രതിരോധഗവേഷണത്തില്‍ ഒട്ടേറെ സംഭാവനകള്‍ അദ്ദേഹത്തിന്റേതായുണ്ട്.
1.1 കോടി സ്വീഡിഷ് ക്രോണറാണ് നൊബേല്‍ സമ്മാനത്തുക. ഏകദേശം 8.34 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ് ഈ തുക. ആല്‍ഫ്രഡ് നൊബേലിന്റെ ജന്മദിനമായ ഡിസംബര്‍ പത്തിനാണ് നൊബേല്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്.