Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
യുവജന കമ്മിഷന് ഇടുക്കി ജില്ലാതല ജാഗ്രതാസഭ രൂപീകരണയോഗം ഒക്ടോബര്‍ 4 ന്
യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ആവിഷ്കരിക്കുക, ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരായി കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മിഷന് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു. ഇതിന് മുന്നോടിയായി ജില്ലയിലെ വിദ്യാര്‍ഥി യുവജന സംഘടനാ പ്രതിനിധികള്‍, സര്‍വകലാശാല, കോളേജ് യൂണിയന് ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്കീം, എന്‍.സി.സി പ്രതിനിധികളെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ ജാഗ്രതാസഭ രൂപീകരിക്കും.
ഇടുക്കി ജില്ലാതല ജാഗ്രതാസഭ രൂപീകരണ യോഗം യുവജന കമ്മീഷന് ചെയര്മാന് എം ഷാജറിന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 4 ന് ഉച്ചക്ക് 2 മണി മുതല്‍ ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് സംഘടിപ്പിക്കും.