Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി അണക്കട്ടില്‍ ആറടി വെള്ളംകൂടി;ജലനിരപ്പ് 2336.94 അടിയായി
ചെറുതോണി: മഴ ശക്തിപ്പെട്ടതോടെ ഇടുക്കി അണക്കട്ടില്‍ വെള്ളം കൂടി. ജലനിരപ്പ് ആറടി കൂടി വര്‍ധിച്ച് 2336.94 അടിയായി. കഴിഞ്ഞയാഴ്ച 2330 അടി ആയിരുന്നു ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇതേദിവസം 2386.7 അടിയായിരുന്നു ജലനിരപ്പ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് അൻപതടിയോളം വെള്ളം കുറവാണ്.
6.447 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലമാണ് 24 മണിക്കൂറില്‍ അണക്കെട്ടില്‍ ഒഴുകിയെത്തിയത്. 15 മില്ലി മീറ്റര്‍ മഴ ഇടുക്കിയില്‍ കഴിഞ്ഞദിവസം ലഭിച്ചു.