San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

റോട്ടറി ക്ലബ് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു





റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണിൻ്റേയും എൻ. കെ ട്രേഡിംഗ് കമ്പനി ഇരട്ടയാറിൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ പുളിയന്മല ശിവലിംഗം പളിയക്കുടിയിൽ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി. മുനിസിപ്പൽ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

റോട്ടറി ക്ലബ് പ്രസിഡൻ്റ് അഭിലാഷ് എ എസ്സ് അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ സുധർമ മോഹൻ മുഖ്യപ്രഭാഷണം നടത്തി.
ഡോക്ടർ ജസ്റ്റിൻ, ഡോക്ടർ അശ്വതി മോഹനൻ, ബിനു C ചാണ്ടി തുടങ്ങിയവരും മറ്റ് റോട്ടറി അംഗങ്ങളും ക്യാമ്പിന് നേത്വത്യം നല്കി.
പരിസരവാസികളായ നൂറ്റമ്പതോളം പേർ പങ്കെടുത്തു. ആവശ്യക്കാർക്ക് മരുന്ന് വിതരണം ചെയ്യുകയും തുടർ ചികിത്സ വേണ്ടവർക്ക് റഫറൻസ് നല്കുകയും ചെയ്തു.

അനിൽ രവീന്ദ്രൻ,ജി. ജി. ആർ ഷിബി ഫിലിപ്പ്, വിനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
റോട്ടറി ക്ലബ് സെക്രട്ടറി മനോജ് അഗസ്റ്റിൻ കൃതഞ്ജത രേഖപ്പെടുത്തി.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button