സൺഡേ സ്കൂൾ ഇടുക്കി ഭദ്രാസന അധ്യാപക സംഗമം ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്തു


ഇടുക്കി ഭദ്രാസന സൺഡേ സ്കൂൾ അധ്യാപക പരിശീലനവും അധ്യാപക സംഗമവും ഹയർ സെക്കണ്ടറി വിഭാഗം കുട്ടികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സും ചക്കുപള്ളം ഗത്സി മോൻ അരമന ചാപ്പലിൽ നടന്നു. സൺഡേ സ്കൂൾ ഇടുക്കി ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. കുറിയാക്കോസ് വർഗീസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ സേവേറിയോസ് അധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ.ബിജു ആൻഡ്രൂസ്, അരമന മാനേജർ ഫാ.ജോർജ് വർഗീസ്, സൺഡേ സ്കൂൾ കേന്ദ്ര ട്രഷറാർ സി.കെ.ജേക്കബ് , സൺഡേ സ്കൂൾ ഭദ്രാസന സെക്രട്ടറി ജോമോൻ കെ വൈ എന്നിവർ പ്രസംഗിച്ചു . സൺഡേ സ്കൂൾ പബ്ലിക്കേഷൻ ഓഫീസർ പ്രൊഫ ഡോ. ചെറിയാൻ തോമസ് ക്ലാസ്സ് നയിച്ചു. അക്കാദമിക് മികവ് നേടിയ കുട്ടികളെയും സോണൽ മൽസര വിജയികളെയും യോഗത്തിൽ ആദരിച്ചു. പ്രസിഡന്റുമാരായ ഫാ. കുറിയാക്കോസ് വർഗീസ്, ഫാ.ജോർജ് പി ജോൺ , ഫാ.ജേക്കബ് വർഗീസ്, ഫാ.സാജോ ജോഷ്വ മാത്യു ഇൻസ്പെക്ടർമാരായ വിനു ജോസഫ് , പി.എസ് ഏബ്രഹാം, ഫിലിപ്പ് കുറിയന്നൂർ, ജേക്കബ് കുര്യൻ, സെക്രട്ടറിമാരായ മാണി കുറിയാക്കോസ്, സൂസൻ വർഗീസ്, ഷിനു തോമസ്, ജോർജ് ജോസഫ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഇടുക്കി ഭദ്രാസനത്തിന്റെ എല്ലാ പള്ളികളിൽ നിന്നും അധ്യാപകർ പങ്കെടുത്തു.