അധ്യാപക സംഗമവും ഓറിയന്റേഷൻ ക്ലാസ്സും

ഇടുക്കി ഭദ്രാസന സൺഡേ സ്കൂൾ അധ്യാപക പരിശീലനവും അധ്യാപക സംഗമവും ഹയർ സെക്കണ്ടറി വിഭാഗം കുട്ടികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സും വെള്ളി രാവിലെ 9.30 മുതൽ ചക്കുപള്ളം ഗത്സിമോൻ അരമന ചാപ്പലിൽ നടക്കും.
ഒഎസ് എസ് എ ഇ ഇടുക്കി ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. കുറിയാക്കോസ് വർഗീസ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ സേവേറിയോസ് അധ്യാപക സംഗമം ഉദ്ഘാടനം ചെയ്യും. ഭദ്രാസന സെക്രട്ടറി ഫാ.ബിജു ആൻഡ്രൂസ്, അരമന മാനേജർ ഫാ.ജോർജ് വർഗീസ് സൺഡേസ്കൂൾ കേന്ദ്ര ട്രഷറാർ സി.കെ.ജേക്കബ്, സൺഡേ സ്കൂൾ ഭദ്രാസന സെക്രട്ടറി ജോമോൻ കെ.വൈ എന്നിവർ പ്രസംഗിക്കും. ഒഎസ് എസ് എ ഇ മുൻ പബ്ലിക്കേഷൻ ഓഫീസർ പ്രൊഫ. ഡോ. ചെറിയാൻ തോമസ് ക്ലാസ്സ് നയിക്കും. ജില്ലാ പ്രസിഡന്റുമാരായ ഫാ. കുറിയാക്കോസ് വർഗീസ്, ഫാ.ജോർജ് പി ജോൺ , ഫാ.ജേക്കബ് വർഗീസ്, ഫാ.സാജോ ജോഷ്വ മാത്യു, ഇൻസ്പെക്ടർമാരായ വിനു ജോസഫ് , പി.എസ്. ഏബ്രഹാം, ഫിലിപ്പ് കുറിയന്നൂർ , ജേക്കബ് കുര്യൻ, സെക്രട്ടറിമാരായ മാണി കുറിയാക്കോസ്, സൂസൻ വർഗീസ്, ഷിനു തോമസ്, ജോർജ് ജോസഫ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും
















































































































