Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

രാമനും രാവണനും പോലെ വര്‍മന്‍ ഇല്ലാതെ ജയിലറില്ല; വളരെ മനോഹരമായാണ് വിനായകൻ അഭിനയിച്ചിരിക്കുന്നത്; രജനികാന്ത്



ജയിലര്‍ സിനിമയുടെ വിജയാഘോഷത്തില്‍ വിനായകനെ പുകഴ്ത്തി രജനികാന്ത്. കഥ കേൾക്കുമ്പോൾ തന്നെ വർമൻ എന്ന കഥാപാത്രം സെൻസേഷണൽ ആകുമെന്ന് അറിയാമായിരുന്നുവെന്ന് രജനികാന്ത് പറയുന്നു. ഷോലെയിലെ ഗബ്ബാൻ സിംഗ് പോലെ വർമൻ സെൻസേഷന്‍ ആകുമെന്ന് ഞാൻ പറഞ്ഞിരുന്നു. വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ലെന്നാണ് സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങില്‍ താരം പറഞ്ഞത്. വിനായകൻ ഇന്നിവിടെ വന്നിട്ടില്ല. രാവണൻ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ഒക്കെ ലഭിച്ചത്. അതുപോലെയാണ് ജയിലറിൽ വർമനും. വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല. വളരെ മനോഹരമായാണ് വിനായകൻ അഭിനയിച്ചിരിക്കുന്നതെന്ന് രജനി പറഞ്ഞു.

ഭൂരിഭാഗം അണിയറക്കാരുടെയും അഭിനേതാക്കളുടെയും നിര്‍മ്മാതാവിന്‍റെയും പേരെടുത്തുപറഞ്ഞ് അഭിനന്ദിച്ച രജനി ഏറ്റവുമധികം പ്രശംസിച്ചത് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനെയും വിനായകനെയും ആയിരുന്നു. റീ റെക്കോര്‍ഡിംഗിന് മുന്‍പ് കണ്ടപ്പോള്‍ ആവറേജിന് മുകളിലുള്ള ഒരു അനുഭവം മാത്രമായിരുന്നു തനിക്ക് ജയിലറെന്ന് രജനികാന്ത് പറഞ്ഞു.

പിന്നീട് സംഭവിച്ച അനിരുദ്ധ് മാജിക്കിനെക്കുറിച്ചും അദ്ദേഹം വാചാലനായി.വിജയാഘോഷത്തിന്‍റെ ഭാഗമായി തനിക്കും സംവിധായകന്‍ നെല്‍സണും അനിരുദ്ധിനും കാറുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് കലാനിധി മാരന്‍റെ മനസിനെ പ്രശംസിച്ചുകൊണ്ടാണ് രജനി പ്രസംഗം ആരംഭിച്ചത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!