വാഗമൺ ഗ്ലാസ് ബ്രിഡ്ജിൽ സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് പരാതി
വാഗമൺ ഗ്ലാസ് ബ്രിഡ്ജിൽ പ്രവേശന ഫീസ് വിനോദ സഞ്ചാര വകുപ്പ് പകുതിയാക്കി കുറച്ചതോടെ ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ സഞ്ചാരികളുടെ വലിയ തിരക്ക് ആണ് അനുഭവപ്പെടുന്നത്.
സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമടക്കം നൂറുകണക്കിന് ആളുകളാണ് അവധി ദിനങ്ങളിൽ ഇവിടെ എത്തുന്നത് .
പ്രതികൂല കാലാവസ്ഥയെയും ആവഗണിച്ച് ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ എത്തുന്നവരെ നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ നന്നേ പാടുപെടുന്നുമുണ്ട് …….
രാജ്യത്തെ ഏറ്റവും നീളം കൂടിയ ക്യാൻ ഡി ലിവർ ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികൾക്കായി വാഗമൺ അഡ്വഞ്ചർ പാർക്കിൽ തുറന്ന് നൽകിയതോടെ നിരവധി സഞ്ചാരികളാണ് ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ എത്തുന്നത് .
സോഷ്യൽ മീഡിയായിൽ അടക്കം ബ്രിഡ്ജ് തരംഗമായി കഴിഞ്ഞു .
എന്നാൽ ബ്രിഡ്ജിൽ കയറാൻ നിശ്ചയിച്ച 500 രൂപ ഫീസ് നിരക്ക് ആളുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിന്നു.
ഈ വിവരം ആളുകൾ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ മുൻപാകെയും ഉദ് ഘാടനത്തിന് മന്ത്രി മുഹമ്മദ് റിയാസ് വാഗമണ്ണിൽ എത്തിയപ്പോൾ മന്ത്രി മുൻപാകെയും ഫീസ് നിരക്ക് കുറക്കാൻ ഇടപെടൽ നടത്തണം എന്ന ആവശ്യം ഉയർത്തിയിരുന്നു . ഇതിന്റെ അടിസ്ഥാന ത്തിൽ
ഇക്കാര്യം പരിശോധിക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. തുടർന്നാണ് പ്രവേശന ഫീസ് 500 രൂപയിൽ നിന്നും 250 രൂപയായി കുറക്കാൻ തീരുമാനിച്ചത്.
ഇതിന് ശേഷമാണ് അവധി ദിവസത്തിൻ സഞ്ചാരികളുടെ തിരക്കേറിയത്.
രാവിലെ മുതൽ ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ സഞ്ചാരികളുടെ നീണ്ട നിരയാണ് സ്ത്രീകളും കുട്ടികളും മുതിർന്നവരും യുവാക്കളുമടക്കമാണ് ഇവിടെ .
ഗ്ലാസ് ബ്രിഡ്ജിൽ സുരക്ഷ പരിഗണിച്ച് ആളുകളെ നിയന്ത്രണ വിധേയമാക്കിയാണ് കയറ്റി വിടുന്നത്.
ഇത് ക്യൂവിൽ മണിക്കൂറുകളോളം നിൽക്കുന്ന സഞ്ചാരികളിൽ ചിലരെ രോക്ഷാകുലരാക്കുന്നു മുണ്ട് .
ചിലർ സമയ പരിമിധി മൂലം ഗ്ലാസ് ബ്രിഡ് ജിൽ കയറാൻ കഴിയാതെ നിരാശരായി മടങ്ങുന്നുമുണ്ട് .
മണിക്കൂറുകളൊളം മഴനനഞ്ഞാണ് സഞ്ചാരികൾ നിൽക്കുന്നത്.
250 രൂപാ ഫീസ് വാങ്ങിയിട്ട് അടിസ്ഥാന സൗകര്യം പോലും ഒരുക്കുന്നില്ലാന്നാണ് സഞ്ചാരികളുടെ പരാതി.
വാഗമണ്ണിൽ ഗ്ലാസ് ബ്രിഡ് ജ് എത്തിയതോടെ മേഖലയിലെ ടൂറിസം മേഖലക്ക് പുതിയ ഉണർവ്വാണ് ഉണ്ടായിരി ക്കുന്നത് .
സഞ്ചാരികൾ എത്തുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ് .
ഇത് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട് .
ഡി.ടി.പി.സി. നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം
പ്രമോഷൻ കൗൺസിലിന്റെ അഡ്വഞ്ചർ പാർക്കിലാണ് ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്.
40 മീറ്ററാണ് പാലത്തിന്റെ നീളം.
സമുദ്രനിരപ്പിൽനിന്ന് 3500 അടി ഉയരത്തിലുള്ള ചില്ലുപാലം രാജ്യത്താകമാനമുള്ള സഞ്ചാരികളെ ആകർഷിചക്കുകയാണ് .