Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
‘വെറുപ്പിൻ്റെ മെഗാ മാൾ’; സനാതന ധർമ്മ വിവാദത്തിൽ ഇന്ത്യ സഖ്യത്തെ വിമർശിച്ച് അനുരാഗ് താക്കൂർ


സനാതന ധർമ്മ വിവാദത്തിൽ ഇന്ത്യൻ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. രാജ്യത്ത് ‘വിദ്വേഷത്തിന്റെ മെഗാ മാൾ’ തുറക്കാൻ പ്രതിപക്ഷ നേതാക്കൾ ശ്രമിക്കുന്നതായി വിമർശനം. ‘വെറുപ്പിൻ്റെ മെഗാ മാൾ’ തുറക്കാൻ രാഹുൽ ഗാന്ധി നേതാക്കൾക്ക് ലൈസൻസ് നൽകിയിട്ടുണ്ടെന്ന് വ്യക്തമാണെന്നും അനുരാഗ് താക്കൂർ പറഞ്ഞു.
“ചിലർ രാജ്യത്ത് ‘സ്‌നേഹത്തിന്റെ കടകൾ’ തുറക്കാൻ പോകുന്നുവെന്ന് കേട്ടു. പകരം അവർ ‘വെറുപ്പിന്റെ മെഗാ മാൾ’ പണിയുകയാണ്. മറ്റുചിലർ ഹിന്ദുക്കളുടെ അസ്തിത്വം ഇല്ലാതാക്കാനും സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാനും ആഗ്രഹിക്കുന്നു” – രാജസ്ഥാനിലെ ഉദയ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര മന്ത്രി പറഞ്ഞു. രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബിജെപി സർക്കാർ സംസ്ഥാനത്തെ അഴിമതി മുക്തമാക്കുമെന്നും രാമരാജ്യം സ്ഥാപിക്കുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.