കോവിഡ് വ്യാപനം രൂക്ഷം;ഉടുമ്പന്‍ചോല പഞ്ചായത്ത് പൂര്‍ണമായും അടച്ചു
നെടുങ്കണ്ടം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉടുമ്പന്‍ചോല പഞ്ചായത്ത് ട്രിപ്പിള്‍ ലേക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളോടെ പൂര്‍ണമായും അടച്ചു. കുമളി-മൂന്നാര്‍ സംസ്ഥാന പാത, രാജാക്കാട്-മൈലാടുംപാറ, രാജാക്കാട്-ചെമ്മണ്ണാര്‍, നെടുങ്കണ്ടം-മാന്‍ കുത്തിമേട് റോഡുകള്‍ അടച്ചു. അവശ്യ യാത്രക്കാരെ മാത്രമാണ് ഈ പാതകളിലൂടെ നിലവില്‍ കടത്തിവിടുന്നത്. നിയന്ത്രണങ്ങള്‍ കടുപ്പിച്ച സാഹചര്യത്തില്‍ പരിശോധനക്കായി പഞ്ചായത്തില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു. നെടുങ്കണ്ടം, ഉടുമ്പന്‍ചോല സി.ഐമാര്‍ക്കാണ് പരിശോധനകളുടെ ചുമതല. സന്നദ്ധ പ്രവര്‍വര്‍ത്തകരുടെയും, ആര്‍.ആര്‍.ടി, സിവില്‍ ഡിഫന്‍സ് ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ ലയങ്ങളിലും ഏലത്തോട്ടങ്ങളിലും പരിശോധന ആരംഭിച്ചു.
തമിഴ്‌നാട് അതിര്‍ത്തിയില്‍ ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്. പാറത്തോട് മേഖലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പത് ശതമാനത്തിന് മുകളിലെത്തിയ സാഹചര്യത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കര്‍ശന നിയന്ത്രണങ്ങള്‍ അവഗണിച്ച് ഏലത്തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെ 59 പേരെ പോലീസ് ഇന്നലെ പിടികൂടി. പാറത്തോട്ടിലെ ജീസസ് പ്ലാന്റേഷനിലാണ് നിയന്ത്രണങ്ങള്‍ മറികടന്ന് പണി നടന്നത്.
പനിയ്ക്കുള്ള ഗുളിക കഴിച്ച് രോഗമുള്ളവര്‍ പോലും ഇറങ്ങി നടക്കുന്നതായ് ആരോഗ്യ വകുപ്പ് മുമ്പ് കണ്ടെത്തിയ മേഖലയിലാണ് സംഭവം. സംഭവത്തില്‍ എസേ്റ്ററ്റ് സൂപ്പര്‍വൈസറെ അറസ്റ്റുചെയ്തു. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് തോട്ടം ഉടമയ്‌ക്കെതിരെയും പോലീസ് കേസെടുത്തു.