പ്രധാന വാര്‍ത്തകള്‍
വീണ്ടും ഫിഫ പ്രസിഡന്റായി ജിയാന്നി ഇൻഫാന്റീനോ; 2027 വരെ തുടരും

കിഗാലി (റുവാണ്ട): അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) പ്രസിഡന്റായി ജിയാനി ഇൻഫാന്റിനോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റുവാണ്ടയിൽ നടന്ന 73-ാമത് ഫിഫ കോൺഗ്രസിൽ ഇൻഫാന്റിനോ എതിരില്ലാതെ വിജയിച്ചു. തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം ഫിഫയെ നയിക്കുന്നത്. 2027 വരെ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെ പ്രവർത്തനങ്ങൾ അദ്ദേഹം കൈകാര്യം ചെയ്യും.
അഴിമതി ആരോപണങ്ങളെ തുടർന്ന് സെപ് ബ്ലാറ്റർ രാജിവച്ചതിന് ശേഷമാണ് ജിയാനി ഇൻഫാന്റിനോ ഫിഫയുടെ പ്രസിഡന്റായി എത്തുന്നത്. ഇറാനിലെ ഫുട്ബോൾ സ്റ്റേഡിയങ്ങളിലേക്ക് സ്ത്രീകൾക്ക് പ്രവേശനം നൽകിയതിന് പിന്നിലെ പ്രധാന വ്യക്തികളിൽ ഒരാൾ കൂടിയായിരുന്നു ഇൻഫാന്റിനോ.







































































































































