Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിവാഹ പന്തൽ പൊളിക്കുന്നതിനിടയിൽ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു


*എസ്.എൻ.ഡി.പി.
യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ പന്തൽ അഴിക്കുന്നതിനിടയിൽ 3 ഇതര സംസ്ഥാന തൊഴിലാളികൾ ഷോക്കേറ്റ് മരിച്ചു. രണ്ട് പേരുടെ നില ഗുരുതരം.
ബിഹാർ സ്വദേശികളായ ആദിത്യൻ, കാശി റാം, പശ്ചിമ ബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. ബിഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്കാണ് പരിക്കേറ്റത്. തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെയായിരുന്നു അപകടം.
കഴിഞ്ഞ 28 ന് കൊച്ചി ഹയാത്ത് ഹോട്ടലിൽ വിവാഹവും കഴിഞ്ഞ ഞായറാഴ്ച കണിച്ചുകുളങ്ങരയിലെ വീട്ടിൽ റിസെപ്ഷനുമാ
യിരുന്നു.
ഇവർ ഉപയോഗിച്ച
കമ്പി എക്സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. അപകടത്തിൽ മൂന്നു പേരും തൽക്ഷണം മരിച്ചു. മരിച്ചവരുടെ വിശദ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.