നിലപാട് മാറ്റി ജെഡിഎസ്; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപി ജെഡിഎസ് സഖ്യം. നാല് ലോക്സഭാ സീറ്റില്‍ ജെഡിഎസ് മത്സരിക്കുമെന്നും, സീറ്റ് വിഭജനത്തിന് അമിത് ഷാ അംഗീകാരം നൽകിയതായി ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ പറഞ്ഞു.
മാണ്ഡ്യ, ബെംഗളൂരു റൂറൽ അടക്കം 5 ലോക്സഭാ സീറ്റുകൾ ജെഡിഎസ് ആവശ്യപ്പെട്ടിരുന്നു. എച്ച്.ഡി ദേവഗൗഡ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സഖ്യം സംബന്ധിച്ച തീരുമാനം ബിജെപി സ്ഥിരീകരിച്ചിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ എന്നിവരില്‍ നിന്ന് അഭിപ്രായം തേടിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. മിക്ക നേതാക്കളും ബിജെപിയുമായുള്ള സഖ്യത്തിന് അനുകൂലമായ അഭിപ്രായമാണ് അറിയിച്ചത്. കര്‍ണാടകയില്‍ ആകെ 28 ലോക്സഭാ മണ്ഡലങ്ങളാണ് ഉള്ളത്.
2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 25 സീറ്റുകള്‍ നേടിയപ്പോള്‍ പാര്‍ട്ടി പിന്തുണയുള്ള ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചിരുന്നു.