കഴിഞ്ഞ മൂന്നുമാസമായി വണ്ടിപ്പെരിയാർ നെല്ലിമല, ഡൈമൂക്ക് ഭാഗത്ത് വിലസി നടന്ന പുലി വനപാലകർ പിടികൂടി.
ഇന്നലെ രാത്രി ആണ് പുലിയെ പിടിക്കുന്നതിന് നെല്ലിമല പുതുവൽ ഭാഗത്ത് കൂട് സ്ഥാപിച്ചത്. ജനങളുടെ ഉറക്കം കെടുത്തിയ പുലിയെ പിടിച്ചതിൽ സന്തോഷം ഉണ്ടെന്ന് പ്രദേശവാസികൾ.
വണ്ടിപ്പെരിയാർ നെല്ലിമലപുതുവൽ, ഡൈമൂക്ക്, ചെങ്കര തുടങ്ങിയ ഭാഗത്ത് പുലിയിറങ്ങി ഇറങ്ങി വളർത്തു മൃഗത്തെ ആക്രമിച്ചിരിച്ചു.
മൂന്നുമാസത്തിനിടെ പ്രദേശത്തെ അഞ്ചോളം വളർത്തു മൃഗത്തെയാണ് പുലി പിടിച്ചത്.
ഇതിനിടെ രണ്ട് സ്ഥലത്ത് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാൻ സാധിച്ചിരുന്നില്ല.
പിന്നീട് കഴിഞ്ഞദിവസം നെല്ലിമല പുതുവൽ ഭാഗത്ത്
പുലി ഇറങ്ങി കുന്നുംപുറത്ത് വീട്ടിൽ സിബിയുടെ വളർത്തു മൃഗത്തെ പിടിച്ചു.
തുടർന്ന് കുമളി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥലത്ത് ക്യാമറ സ്ഥാപിക്കുകയും മൂന്നുമാസമായി ഈ മേഖലയിൽ കാണുന്ന പുലി തന്നെയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
പിന്നീട് ഇന്നലെ രാത്രിയോടുകൂടി പുലിയെ പിടിക്കാനുള്ള കൂട് സ്ഥാപിക്കുകയായിരുന്നു. ഇന്ന് വെളുപ്പിനെ നാലുമണിയോടെ കൂടി പുലി കെണിയിൽ വീണു.
കുമളി റേഞ്ച് ഓഫീസർ സുനിലാൽ എസ് എൽ,ഡോക്ടർ അനുരാജ് എസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധനയ്ക്കുശേഷം തേക്കടി ഉൾ വനത്തിലേക്ക് കൊണ്ടുവിട്ടു…
ഇതോടെ കഴിഞ്ഞ 3 മാസക്കാലമായി ഈ പ്രദേശത്തെ ജനങ്ങളുടെ ഉറക്കം കെടുത്തി കൊണ്ടിരുന്ന പുലിയെ പിടിച്ചതിൽ സന്തോഷം ഉള്ളതായും ഉദ്യോഗസ്ഥർക്ക് നന്ദിയാറയ്ക്കുന്നതയും
പ്രേദേശവാസികൾ പറഞ്ഞു….
ചെല്ലാർ കോവിൽ സെക്ഷൻ സ്റ്റാഫ്
പി.ഉടയാഭാനു
എ മനോജ്കുമാർ
പി എസ് അനീഷ്
ഷൈജുമോൻ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു