20 വര്‍ഷം എന്റെ കുടുംബത്തെ വേട്ടയാടി, ആരോഗ്യത്തെക്കുറിച്ച് അപ്പ ഡയറി എഴുതിയിരുന്നു, സമയം വരുമ്പോള്‍ പുറത്തുവിടും: ചാണ്ടി ഉമ്മന്‍


പുതുപ്പള്ളിയില്‍ ജനങ്ങള്‍ വിധിയെഴുത്ത് നടത്തുന്നതിനിടെ പ്രചാരണ സമയത്ത് ഉയര്‍ന്നുകേട്ട ആരോപണങ്ങള്‍ക്കുള്‍പ്പെടെ മറുപടി പറഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യത്തേയും ചികിത്സയേയും സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്കാണ് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറുപടി നല്‍കിയിരിക്കുന്നത്. രോഗസംബന്ധിയായ കാര്യങ്ങള്‍ ഉമ്മന്‍ ചാണ്ടി എഴുതിവച്ചിരുന്നെന്നും അത് സമയമാകുമ്പോള്‍ പുറത്തെത്തുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒക്ടോബര്‍ ആദ്യ വാരം ഉമ്മന്‍ ചാണ്ടി ഡയറിയില്‍ എഴുതിയിരുന്നെന്നാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. അത് താന്‍ യാദൃശ്ചികമായി കണ്ടതാണ്. 20 വര്‍ഷമായി തന്നെയും കുടുംബത്തേയും വേട്ടയാടുകയായിരുന്നു. സമയമാകുമ്പോള്‍ എല്ലാം പുറത്തുവരുമെന്നും സത്യം മറനീക്കിയെത്തുമെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വികസനമാണ് ചര്‍ച്ചയെന്നും വികസന സംവാദത്തിന് വരൂ എന്നും പറഞ്ഞവര്‍ ദിവസങ്ങളായി നടത്തുന്ന വ്യക്തി അധിക്ഷേപം നടത്തുകയായിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ സൂചിപ്പിച്ചു. പുതുപ്പള്ളിയില്‍ നടന്ന വികസനങ്ങള്‍ താന്‍ എണ്ണിയെണ്ണി പറഞ്ഞു. എന്നാല്‍ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തന്റെ എതിരാളികളാണ് തയാറാകാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.