Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സഭയുടെ പൈതൃകത്തിന്റെ വക്താക്കളാണ് മാതാക്കൾ : മാർ മാത്യു അറയ്ക്കൽ

കാഞ്ഞിരപ്പള്ളി : സഭയുടെ പൈതൃകത്തിന്റെ വക്താക്കളാണ് മാതാക്കൾ, വിശ്വാസം കൈമാറുന്നതിന്റെ പ്രധാന കണ്ണികൾ അവരാണെന്നും മാർ മാത്യു അറയ്ക്കൽ. രൂപത ഫാമിലി അപ്പസ്റ്റോലേറ്റിന്റേയും ദർശകന്റേയും ആഭിമുഖ്യത്തിൽ നടന്ന സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് യജ്ഞത്തിൽ പങ്കാളികളായ 150 ലധികം മാതാക്കളുടെ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് ആരംഭിച്ച ബൈബിൾ പകർത്തിയെഴുത്ത് ഉദ്യമം വിജയകരമായി പൂർത്തിയാക്കിയ എല്ലാവരെയും അഭിവന്ദ്യ പിതാവ് ആദരിച്ചു. രൂപത വികാരി ജനറാൾ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. മാത്യു ഓലിക്കൽ, ഫാ. ജസ്റ്റിൻ മതിയത്ത് എന്നിവർ സന്നിഹിതരായിരുന്നു.































































































































