നാട്ടുവാര്‍ത്തകള്‍
ഇസ്രായേൽ പലസ്തീൻ സംഘർഷങ്ങൾക്കു വിരാമം; വെടിനിർത്തൽ ഇരുരാജ്യങ്ങളും അംഗീകരിച്ചു.
ഇസ്രയേല്‍- പലസ്തീന് സംഘര്‍ഷത്തിനു താല്‍ക്കാലിക വിരാമം. ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചു. ഇതോടെ ഗാസ മുനമ്ബിലെ 11 ദിവസമായി നടന്നുവരുന്ന സൈനിക നടപടികള്‍ക്ക് വിരമമാവും. വെടിനിര്‍ത്തലിന് ഇസ്രയേല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ആക്രമണം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനം.