Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിധവകൾക്ക് സാമ്പത്തിക സഹായം


വനിത ശിശുവികസന വകുപ്പിന്റെ ഒറ്റത്തവണ ധനസഹായ പദ്ധതിയായ ‘സഹായഹസ്തം’ ലേക്ക് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിധവകൾക്ക് അപേക്ഷിക്കാം. 55 വയസ്സില്‍ താഴെ പ്രായമുളള സ്വയംതൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കാണ് സഹായം ലഭിക്കുക. വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. അക്ഷയ കേന്ദ്രങ്ങൾ വഴിയോ Schemes.wcd.kerala.gov.inഎന്ന വെബ്‌സൈറ്റ് വഴി നേരിട്ടോ അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുളളൂ. അവസാന തീയതി ഡിസംബര്‍ 15. വിശദവിവരങ്ങള്‍ ശിശുവികസന പദ്ധതി ഓഫീസുകൾ ,അങ്കണവാടി എന്നിവിടങ്ങളില്‍ നിന്നും അറിയാം.