ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻറെ ആഭിമുഖ്യത്തിൽ 9 10 പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി വിദ്യാഭ്യാസ സെമിനാർ നടത്തി


ഉജ്വലം 2023 എന്ന പേരിൽ സംഘടിപ്പിച്ച ഈ വിദ്യാഭ്യാസ സെമിനാർ ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ ചെയർമാൻ കെഎസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു .വിദ്യാഭ്യാസ മേഖലയിൽവിദഗ്ധ പരിശീലനംനടത്തുന്ന എംജി യൂണിവേഴ്സിറ്റി മുൻ പിആർഒ ആയും കെൽട്രോൺ പി ആർ ഓ ആയും നിരവധി തവണ ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുള്ള മികച്ച പത്രപ്രവർത്തകൻ കൂടിയായ അഡ്വക്കറ്റ് ജി ശ്രീകുമാർ കുട്ടികൾക്ക് ആവശ്യമായ വിദഗ്ധ പരിശീലനം നൽകി.
ഹൈറേഞ്ച് എൻഎസ്എസ് യൂണിയനിലെ വിവിധ കരയോഗങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർഥികൾ പ്രസ്തുത പരിശീലന പരിപാടിയിൽ പങ്കെടുത്തു.
യോഗത്തിൽ താലൂക്ക് യൂണിയൻ സെക്രട്ടറി പി ടി അജയൻ നായർ യൂണിയൻ ഭരണസമിതി അംഗങ്ങളായ അരുൺ അരവിന്ദ്, കെ എൻ സുകുമാരൻ നായർ , കെ എസ് ഭാസിപിള്ള ,എസ് പി അനിൽകുമാർ ,ടി ആർ അനിൽ കുമാർ ,പി ബി പ്രഭാകരൻ നായർ ,ബി സി അനിൽകുമാർ ,ഉഷ കുമാരി എം നായർ , പുഷ്പ സുഭാഷ് എന്നിവർപ്രസംഗിച്ചു.