Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ കട്ടപ്പന വെട്ടിക്കുഴക്കവലയിൽ റോഡ് മുറിച്ചു കടക്കുവാൻ ശ്രമിച്ച വയോധികയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ബൈക്ക് യാത്രികൻ അറസ്റ്റിൽ
കട്ടപ്പന വെട്ടിക്കുഴക്കവലയിൽ റോഡ് മുറിച്ചു കടക്കുവാൻ ശ്രമിച്ച വയോധികയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ബൈക്ക് യാത്രികൻ അറസ്റ്റിൽ


റോഡ് മുറിച്ചു കടക്കുവാൻ ശ്രമിച്ച വയോധികയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ബൈക്ക് യാത്രികനെ പിടികൂടി.ഇരട്ടയാർ പുഞ്ചിരിക്കവല സ്വദേശി ജോബിനാണ്
അറസ്റ്റിലായത്.വെട്ടിക്കുഴ കവല വരിക്കാനിയ്ക്കൽ റെയ്ച്ചൽ മാത്യുവിനെയാണ് വെട്ടിക്കുഴകവലയിൽ വെച്ച് ജോബിൻ ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്.സമീപത്തെ കടയിൽ നിന്ന് പച്ചക്കറി വാങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുവാൻ ശ്രമിക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.അപകടത്തിൽ വൃദ്ധയുടെ കൈയ്യും കാലും ഒടിഞ്ഞു.തലയ്ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.അപകട ശേഷം അമിത വേഗത്തിൽ നിർത്താതെ പോകുന്ന ബൈക്കിന്റെ സി സി ടി വി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് യാത്രികൻ പിടിയിലായത്.