Letterhead top
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

കുമളിക്കാർക്ക് സ്നേഹവണ്ടികൾ



കുമളി : പഞ്ചായത്തിലെ ആളുകൾക്ക് ആശുപത്രി സേവനം, മരുന്നുകൾ, ഭക്ഷണം എന്നിവ എത്തിക്കാൻ ആറ് സ്നേഹവണ്ടികൾ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ സജ്ജമാക്കി. പലരും വാഹനം കിട്ടാതെ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് അമരാവതി ഡി.വൈ.എഫ്‌.ഐ. മേഖലാ കമ്മിറ്റി ഇതിന് തയ്യാറായത്.

കോവിഡ് ബാധിതർക്കും പ്രായമായവർക്കും അവശതയിൽ സഹായം ഉടൻ സേവനം ലഭ്യമാകുന്ന വിധത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. സിദ്ധിഖ് നിർവഹിച്ചു. ഫോൺ: 8075468845, 9446976224. 









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!