മഹാത്മാ അയ്യൻകാളി ജന്മദിനം : ഇടുക്കി ജില്ലയിൽ ജന്മദിന ആഘോഷം വിപുലമാക്കി സി എസ് ഡി എസ്
മഹാത്മാ അയ്യൻകാളി ജന്മദിനം : ഇടുക്കി ജില്ലയിൽ ജന്മദിന ആഘോഷം വിപുലമാക്കി സി എസ് ഡി എസ്
സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായ മഹാത്മാ അയ്യൻകാളിയുടെ 160 ആം ജന്മദിനം ഇടുക്കി ജില്ലയിലെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും വിപുലമായി ആഘോഷിക്കുമെന്ന് ചേരമസാംബവ ഡെവലപ്മെന്റ് സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് കെ കെ സുരേഷ് അറിയിച്ചു.
ഇടുക്കി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 28ന് രാവിലെ 9 മണിക്ക് കട്ടപ്പന മിനി ബസ് സ്റ്റാൻഡിന് സമീപം അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. പതിനാറാം കണ്ടം കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ പതിനാറാം കണ്ടത് ജന്മദിന സമ്മേളനവും നടത്തും.
തൊടുപുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 28ന് രാവിലെ 10:00 മണിക്ക് തൊടുപുഴ ബസ്റ്റാൻഡ് പരിസരത്തു നിന്നും ഗാന്ധി സ്ക്വയറിലേക്ക് ജന്മദിന റാലിയും സമ്മേളനവും നടത്തും. സി എസ് ഡി എസ് സംസ്ഥാന സെക്രട്ടറി ശ്രീമതി ലീലാമ്മ ബെന്നി ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി എ കിഷോർ മുഖ്യ പ്രഭാഷണം നടത്തും.
പീരുമേട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 28ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഉപ്പുതറയിൽ ജന്മദിന സമ്മേളനം നടത്തും. സമ്മേളനത്തോട് അനുബന്ധിച്ച് കലാപരിപാടികളും മധുര വിതരണവും നടത്തും. താലൂക്ക് പ്രസിഡന്റ് കെ വി പ്രസാദ് അധ്യക്ഷത വഹിക്കും.
ഉടുമ്പൻചോല താലൂക്കിലെ സേനാപതി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ജന്മദിന സമ്മേളനം 28ന് രാവിലെ 10 മണിക്ക് മാങ്ങാത്തൊട്ടിയിൽ സംസ്ഥാന കമ്മിറ്റി അംഗം സണ്ണി കണിയാമുറ്റം ഉദ്ഘാടനം ചെയ്യും. ജില്ല കോഡിനേറ്റർ റെജി കൂവക്കാട് മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി വി സജി അധ്യക്ഷത വഹിക്കും.
കുമളി ഹൈറേഞ്ച് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 28ന് രാവിലെ 9 മണിക്ക് അണക്കര വ്യാപാര ഭവനിൽ നടക്കുന്ന ജന്മദിന സമ്മേളനം ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് പി ജെ രാജപ്പൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം സണ്ണി കണിയാമുറ്റം മുഖ്യ സന്ദേശം നൽകും. മേഖലാ കമ്മിറ്റി പ്രസിഡന്റ് ബിനു ചാക്കോ അധ്യക്ഷത വഹിക്കും
ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ കുടുംബയോഗം പഞ്ചായത്ത് കേന്ദ്രങ്ങളിലും രാവിലെ എട്ടുമണിക്ക് പുഷ്പാർച്ചനയും മധുരവിതരണവും നടത്തും.