മലയോര ഹൈവേ നിർമാണത്തിന്റെ ഇടയിൽ ടോറസ് ലോറി മറിഞ് അപകടം


സ്വാരജിനടുത്ത് ലോഡ് ഇറക്കാൻ വന്ന ടോറസാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു.
ഇന്ന് രാവിലെ കല്ലുമായി എത്തിയ ടോറസ് ലോറിയാണ് അപകടത്തിൽ പെട്ടത്. മലയോര ഹൈവേയുടെ നിർമാണത്തിന്റെ ഭാഗമായി സ്വാരാജിനടുത്ത് കൽകെട്ട് നിർമിക്കുന്നത്തുനായി കല്ല് ഇറക്കുന്നതിന്റെ ഇടയിലാണ് ടോറസ് മറിഞ്ഞത്.കല്ലിറക്കുമ്പോൾ കൃത്യമായി ലോഡ് നിറഞ്ഞ ലോറിയുടെ ഭാഗം ഉയരാത്തതാണ് അപകടകാരണം എന്നാണ് നിഗമനം. പിൻവശം ഉയരാതെ വന്നതോടെ ലോറിയുടെ ഒരു ഭാഗം ചെരിയുകയും, നിർമാണത്തിലിരിക്കുന്ന കൽകെട്ടിലേക്ക് വാഹനം മറിയുകയുമായിരുന്നു. ഇവിടെ 3 പേർ നിർമാണപ്രവർത്തനത്തിലേർപ്പെട്ടിരുന്നു. ഇവർ ഓടി മാറിയതിനാൽ വലിയൊരു ദുരന്ദം ഒഴിവായി. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറൂം നിസാര പരിക്കുകളോടെ രക്ഷപെട്ടു. റോഡിന്റെ താഴ് ഭാഗത്ത് വീടുകളാണ്.ലോറി താഴ്ചയിയിലേക്ക് പതിക്കാത്തിരുന്നത് വലിയ അപകടം ഒഴുവാക്കി.