Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ ഇടുക്കി അഞ്ചുരുളിയിലെ അനധികൃത നിർമ്മാണം പൊളിക്കുവാൻ എത്തിയ റവന്യു സംഘത്തെ വാർഡ് മെമ്പറും നാട്ടുകാരും തടഞ്ഞു
ഇടുക്കി അഞ്ചുരുളിയിലെ അനധികൃത നിർമ്മാണം പൊളിക്കുവാൻ എത്തിയ റവന്യു സംഘത്തെ വാർഡ് മെമ്പറും നാട്ടുകാരും തടഞ്ഞു


ഇടുക്കി അഞ്ചുരുളിയിലെ അനധികൃത നിർമ്മാണം പൊളിക്കുവാൻ എത്തിയ റവന്യു സംഘത്തെ വാർഡ് മെമ്പറും നാട്ടുകാരും തടഞ്ഞു.കാഞ്ചിയാർ പഞ്ചായത്ത് മെമ്പർ ഷാജി വേലംപറമ്പിലിന്റെ നേതൃത്വത്തിലാണ് തടഞ്ഞത്.ഇടുക്കി സബ് കളക്ടർ അരുൺ എസ് നായരെയും സംഘത്തെയുമാണ് തടഞ്ഞത്.ജലജീവൻ മിഷന്റെ പ്ലാന്റ് നിർമ്മിക്കുന്നതിന് വേണ്ടി വിട്ട് നൽകിയ ഭൂമിയിൽ സ്വകാര്യ വ്യക്തി കെട്ടിടം അനധികൃതമായി നിർമ്മിച്ചിരുന്നു. ഇത് പൊളിക്കുവാനാണ് റവന്യു സംഘം എത്തിയത്.