വനിതാ ശിശു വികസന വകുപ്പ് നെടുങ്കണ്ടം പദ്ധതിയുടെ മുപ്പതാം വാര്‍ഷികം ആഘോഷിച്ചു
വനിതാ ശിശു വികസനവകുപ്പ് നെടുങ്കണ്ടം പദ്ധതിയുടെ മുപ്പതാം വാര്‍ഷികാഘോഷം എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയായി. വനിതാ ശിശുവികസന പദ്ധതി ഓഫീസര്‍ ജോളി കെ.പി മുഖ്യപ്രഭാഷണം നടത്തി. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മോഹന്‍ ശിശു വികസന വകുപ്പ് പദ്ധതി ഓഫീസര്‍ ആന്‍സി യോഹന്നാനെ പൊന്നാടയണിയിച്ച് ആദരിച്ചു. കരുണപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിന്‍സ് മെമെന്റൊ നല്‍കി. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണപുരം പഞ്ചായത്തുകളില്‍ നിന്ന് 230 അങ്കണവാടി ജീവനക്കാര്‍ അണിനിരന്ന വിളംബര ഘോഷയാത്രയും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു. തുടര്‍ന്ന് പൊതുസമ്മേളനവും ജീവനക്കാരുടെ കലാപരിപാടികളും നടന്നു.
1993 ലാണ് നെടുങ്കണ്ടത്ത് വനിതാ ശിശു വികസന വകുപ്പ് നെടുങ്കണ്ടം പദ്ധതി ആരംഭിച്ചത്. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളാണ് പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യരംഗത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനും താഴെത്തട്ടിലുള്ള ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള പദ്ധതികളും വകുപ്പ് നടപ്പാക്കി വരുന്നുണ്ട്.
യോഗത്തില്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍, പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത രാജേഷ്, കരുണാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു പി ആര്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിജയകുമാരി എസ് ബാബു, വനജ കുമാരി, മുകേഷ് മോഹനന്‍, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ് പള്ളിയാടി, ബിന്ദു സഹദേവന്‍, ബിജിമോള്‍ വിജയന്‍, എം എസ് മഹേശ്വരന്‍, ഷിഹാബ് ഈട്ടിക്കല്‍, ഷിബു ചെരികുന്നേല്‍, പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിനി സന്തോഷ്, പി ടി ഷിഹാബ്, മിനി മനോജ്, കരുണപുരം പഞ്ചായത്ത് അംഗങ്ങളായ ആന്‍സി തോമസ്, മാത്തുക്കുട്ടി മറ്റപ്പള്ളില്‍, ശോഭനാമ്മ എം എസ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റ് റാണി തോമസ്, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ശോഭന വിജയന്‍, നെടുങ്കണ്ടം ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ മഞ്ജു തോമസ്, പദ്ധതിയുടെ അങ്കണവാടി ലീഡര്‍ വത്സലകുമാരി ടി, ഹെല്‍പര്‍മാരുടെ ലീഡര്‍ സൂസി ആന്റണി എന്നിവര്‍ പങ്കെടുത്തു.