Idukki വാര്‍ത്തകള്‍
തജ്ജം തകജ്ജം ഓണമേളത്തിൽ അരുവിത്തുറ കോളേജ് വർണ്ണാഭമായി ചിത്തിരഘോഷയാത്ര.

അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ ഓണാഘോഷം തജ്ജം തകജ്ജം – 2025 വിപുലമായ പരിപാടികളോടെ അഘോഷിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ നിർവഹിച്ചു.ചടങ്ങിൽ കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, പ്രോഗ്രാം കോഡിനേറ്റർ ഡോ. നീനുമോൾ സെബാസ്‌റ്റ്യൻ ,കോളേജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ , തുടങ്ങയവർ സംസാരിച്ചു. അത്തപൂക്കളമത്സരം , തിരുവാതിര, മ്യൂസിക്ക് ബാൻ്റ് , വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും സംഘനൃത്തങ്ങൾ,ഓണം ഫാഷൻ റാമ്പ് വാക്ക്, വംടവലി തുടങ്ങിയവ ഓണാഘോഷത്തിൻ്റെ ഭാഗമായിരുന്നു.ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്തിര ഘോഷയാത്രയിൽ വാധ്യമേളങ്ങൾക്കൊപ്പം മുത്തുക്കുടകളും മലയാള തനിമയുള്ള വേഷവിധാനങ്ങളുമായി വിദ്യാർത്ഥികൾ അണിനിരന്നു.













































































