‘നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ സ്വപ്‌നം കണ്ട സുവർണ്ണ ഇന്ത്യയെ കെട്ടിപ്പടുക്കാം’; അമിത് ഷാ


രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ധീര സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന എല്ലാ സ്വാതന്ത്ര്യ സമര സേനാനികൾകളേയും ഞാൻ നമിക്കുന്നു. എന്റെ എല്ലാ സഹ പൗരൻമാർക്കും ഹൃദ്യമായ സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
‘നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ സ്വപ്‌നം കണ്ട സുവർണ്ണ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനായി നാം നിർവഹിക്കേണ്ട കടമകളെക്കുറിച്ച് ഈ ദിവസം നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ സുവർണ്ണ കാലഘട്ടത്തിൽ രാജ്യത്തിന്റെ ഐക്യത്തിനും സമൃദ്ധിക്കും പരമാവധി സംഭാവന നൽകുമെന്ന് പ്രതിജ്ഞയെടുക്കാം’ ആഭ്യന്തര കേന്ദ്ര മന്ത്രി തന്റെ ട്വീറ്റിൽ നമുക്ക് കൂട്ടിച്ചേർത്തു.ഹിന്ദിയിൽ കുറിച്ച സന്ദേശത്തിൽ ഈ അമൃത കാലഘട്ടത്തിൽ രാജ്യത്തിന്റെ ഐക്യത്തിനും സമൃദ്ധിക്കും സംഭാവന നൽകാൻ അദ്ദേഹം എല്ലാം വിഭാഗം ജനങ്ങളോടും ആഹ്വാനം ചെയ്തു.
77-ാം സ്വാതന്ത്ര്യദിനത്തൊടെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങൾക്ക് പരിസമാപ്തിയാകും. 2021 മാർച്ച് 12 ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അമൃത് മഹോത്സവത്തിന് തുടക്കം കുറിച്ചത്.